കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്കൂളിൽ അറിവുത്സവവും പഠനോത്സവവും നടത്തി
അക്കാദമിക അക്കാദമികേതര രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് ജിഎച്ച്എസ് കാഞ്ഞിരപ്പൊയിൽ വിദ്യാർത്ഥികൾ .
2024-25 അധ്യായന വർഷത്തെ
പഠനോത്സവവും, വിങ്‌സ് ഓഫ് കാഞ്ഞിരപൊയിലിന്റെ നേതൃത്വത്തിൽ നടന്ന അറിവുത്സവവും വിവിധങ്ങളായ പരിപാടികളോടെ കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വാർഡ് മെമ്പർ ശൈലജ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾതല പഠനോത്സവം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പഠനോത്സവത്തിൻ്റെ പ്രചരണാർത്ഥം മാലിന്യ മുക്ത കാഞ്ഞിരപ്പൊയിൽ എന്ന ആശയവുമായി സ്കൂൾ ഹരിത സേനാംഗ ങ്ങളുടെ ഫ്ലാഷ് മോബും ബോധവൽക്കരണ ക്യാമ്പയിനും കാഞ്ഞിരപ്പൊയിൽ ടൗണിൽ നടന്നു. അനുദിനം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നസമൂഹത്തിലേക്ക് അറിവും തിരിച്ചറിവും ഉള്ള ഒരു തലമുറയെ പാകപ്പെടുത്തിയെ ടുക്കുക എന്ന ലക്ഷ്യത്തിലൂന്നി ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ ഈ വർഷം നടപ്പാക്കിയ തനത് പരിപാടിയാണ് വിങ്സ് ഓഫ് കാഞ്ഞിരപ്പൊയിൽ. 2024 ജൂൺ മാസത്തിൽ ആരംഭിച്ച അറിവുത്സവം കുട്ടികളുടെ ബഹുമുഖമായ അറിവിന്റെ ചക്രവാളം വികസിപ്പിച്ചുകൊണ്ട് കഴിഞ്ഞ 9 മാസങ്ങ ളായി ക്വിസ് മത്സരങ്ങളായും ക്യാമ്പുകളായും അറിവിൻ്റെ പുതു വസന്തങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
പതിനെട്ടോളം ഡിജിറ്റൽ ക്വിസ് അനുഭവങ്ങളിലൂടെ കാഞ്ഞിരപ്പൊയിലിന്റെ കുഞ്ഞുമക്കളെ വർത്തമാനകാലത്തെ മത്സരാത്മകലോകത്തിലേക്ക് അറിവിന്റെയും തിരിച്ചറിവിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും നല്ല പാഠങ്ങൾ നൽകിക്കൊണ്ട് വഴി തിരിച്ചുവിടാൻ വിങ്‌സ് ഓഫ് കാഞ്ഞിരപ്പൊയിലിന് കഴിഞ്ഞിട്ടുണ്ട്.
അംഗൻവാടി കുട്ടികൾക്കുള്ള അറിവരങ്ങ്, ഫാമിലി ക്വിസ്സ് മത്സരം, പഞ്ചായത്തിലെ
എൽ പി, യു പി കുട്ടികൾക്കായുള്ള ക്വിസ്സ് മത്സരം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ *മാർച്ച് 28 ന്* *നടക്കുന്ന വിങ്‌സ്* *ഗ്രാൻഡ്ഫിനാലെ-2025* ന്റെ ഭാഗമായി നടന്നുകഴിഞ്ഞു.
അറിവുത്സവം ഹോസ്ദുർഗ് ബി പി സി ഡോ. കെ .വി രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ മുങ്ങത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് വിജേഷ് കുമാർ കെ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് നീരജ് .എ, എസ് എം സി ചെയർമാൻ പ്രദീപ്കുമാർ, മദർ പി ടി എ പ്രസിഡന്റ് ശ്യാമ. എൻ അദ്ധ്യാപികമാരായ ഷീന പി. യു, അശ്വതി. എം. എം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അനിതകുമാരി പി നന്ദി പറഞ്ഞു.
തുടർന്ന് വിദ്യാലയത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി എഴുപത് കുട്ടികൾ അണിനിരന്ന , ചെമ്മീൻ എന്ന സിനിമയിലെ പെണ്ണാളെ പെണ്ണാളെ എന്ന ഗാനത്തിന്റെ നൃത്തശില്പം അരങ്ങേറി.
അറിവുത്സവത്തിന്റെ ഭാഗമായി വിങ്സ് ഓഫ് കാഞ്ഞിരപ്പൊയിലിന്റെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല ക്വിസ് മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മത്സരത്തിൽ *റെഡ് സ്റ്റാർ ആർട്സ് ആൻഡ്* *സ്പോർട്സ് ക്ലബ്* *മുണ്ടോട്ടിലെ* നിഖില രത്നാകരൻ, ശ്രുതി സന്തോഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. *എകെജി* *ആർട്സ് ആൻഡ്* *സ്പോർട്സ് ക്ലബ്* *അമ്പലത്തുകരയിലെ* അഞ്ജന എസ്. എം ,ഷീബ. കെ എന്നിവർ രണ്ടാം സ്ഥാനവും *എ വി എസ്* *ആലംപാടിയിലെ* ശരണ്യ. കെ ,ശരണ്യ സി .വി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ക്യാഷ് അവാർഡും ഹെഡ്മാസ്റ്റർ വേണുഗോപാലൻ മുങ്ങത്ത്, പിടിഎ വൈസ് പ്രസിഡണ്ട് കുഞ്ഞിരാമൻ .കെ എന്നിവർ വിതരണം ചെയ്തു.
No comments