ജീവകാരുണ്യ പ്രവർത്തനത്തിനായി നീലേശ്വരം പാലായി സീഡ് ഇന്റർനാഷണൽ സ്കൂളിൽ കുട്ടികളുടെ കട
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുക ശേഖരിക്കാൻ നീലേശ്വരം പാലായി സീഡ് ഇന്റർനാഷണൽ സ്കൂളിൽ കുട്ടികളുടെ കട തുടങ്ങി.
വീട്ടിൽ നിന്ന് പാകം ചെയ്തു കൊണ്ടുവന്ന വിവിധതരം പലഹാരങ്ങളും ഉപ്പിലിട്ടതും ചേർത്താണ് കുട്ടികൾ കട തുറന്നത്. മലയാള മനോരമ നല്ല പാഠം കോ-ഓർഡിനേറ്റർമാരായ അർച്ചന, ശൃംഗ, പ്രാർത്ഥന എന്നിവരാണ് കുട്ടികളുടെ കട - ഒരു കൈത്താങ്ങ് എന്ന സംരംഭത്തിന് നേതൃത്വം നൽകിയത്. ഇതിലൂടെ കുട്ടികൾ സമാഹരിച്ച തുക നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൻ ടിപി ലത നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. രഞ്ജിത്തിന് കൈമാറി.
No comments