Breaking News

നീലേശ്വരം അഴിത്തല സുന്നി സെന്ററിൽ ഇഫ്താർ മീറ്റും സ്നേഹസംഗമവും ഒരുക്കി

നീലേശ്വരം അഴിത്തല സുന്നി സെന്ററിൽ ഇഫ്താർ മീറ്റും സ്നേഹസംഗമവും ഒരുക്കി

നീലേശ്വരം : തൈക്കടപ്പുറം അഴിത്തല യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, 
എസ് വൈ എസ്,
എസ് എസ്, എഫ് 
സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗ്രാന്റ് ഇഫ്താർ മീറ്റും സ്നേഹ സംഗമവും സാന്ത്വന സാമഗ്രികളുടെ സമർപ്പണവും അഴിത്തല സുന്നി സെന്ററിൽ നടന്നു. മത മേലധ്യക്ഷന്മാർ, സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ, പൊതു ജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സംസ്ഥാനത്തെ ആറായിരത്തിൽ പരം യൂണിറ്റുകളിലായി പ്രവർത്തിച്ച് വരുന്ന എസ് വൈ എസ് സാന്ത്വനം ക്ലബ്ബുകളുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റ് സാന്ത്വനം ക്ലബ്ബ് പുതുതായി സ്വരൂപിച്ച സാന്ത്വന സാമഗ്രികളുടെ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി 
വി.സി. അബ്ദുല്ലാഹി സഅദി യൂണിറ്റ് പ്രസിഡന്റ് ഹാജി അബ്ദുൽ അസീസ് ഫൈസിക്ക് കൈമാറി നിർവഹിച്ചു. പി.വി. അബൂബക്കർ ബാഖവി പ്രാർത്ഥന നടത്തി. മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് കെ. അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ അഴിത്തല മഹല്ല് ഖത്തീബ് ശരീഫ് അഹ്സനി പൈക്ക ഉദ്ഘാടന പ്രഭാഷണം നടത്തി. അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ (കോസ്റ്റൽ ഗാർഡ്) സീനിയർ ഓഫീസർ പ്രമോദ് കുമാർ, മഹല്ല് ഭാരവാഹികളായ കെ.സൈനുദ്ധീൻ ഹാജി, എ.വി. മജീദ് ഹാജി, അമ്പലക്കമ്മറ്റി പ്രതിനിധികളായ ബാബു അഴിത്തല പി.വി ജനകൻ, ഉമേശൻ അഴിത്തല കലേഷൻ അഴിത്തല എന്നിവർ ആശംസ പ്രസംഗം നടത്തി. ഹാഫിള് നിസാമുദ്ദീൻ മഹ്മൂദി സ്വാഗതവും മുഹമ്മദ്‌ മൻസൂർ സഅദി നന്ദിയും പറഞ്ഞു.

No comments