Breaking News

എൻആർഇജി വർക്കേർസ് യൂണിയൻ ബേഡകം ഏരിയാ കമ്മിറ്റി മുന്നാട് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ബേഡകം ഏരിയാ ക്കമ്മറ്റി മുന്നാട് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. സി.കൃഷ്ണവേണി അധ്യക്ഷയായി. എച്ച്. മുരളി .വി.കെ. അരവിന്ദൻ , ഇ . രാഘവൻ , രധാ രവി. എന്നിവർ സംസാരിച്ചു. ഇ. മോഹനൻ സ്വാഗതവും ലതാ ഗോപി നന്ദിയും പറഞു

No comments