Breaking News

ദേശീയപാത വികസനം: നീലേശ്വരത്ത് അധിക സ്പാൻ നിർമിക്കണം: യു ഡി എഫ്

നാഷണൽ ഹൈവേയുടെ പ്രവർത്തി നടക്കുന്ന നീലേശ്വരം മാർക്കറ്റ് ജങ്ക്ഷനിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അതിന് പരിഹാരം കാണുന്നതിന് പോലിസ് സ്റ്റേഷനു മുമ്പിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപാലത്തിന് തുടർച്ചയായി പടിഞ്ഞാറ് ഭാഗത്ത് "അമ്പലപുഴമോഡൽ"
3 സ്പാൻ മേൽപ്പാലം നിർമ്മിക്കണമെന്ന് യു ഡി എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ ഇ. എം കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.
മഡിയൻ ഉണ്ണികൃഷ്ണൻ, കൺവീനർ എറുവാട്ട് മോഹനൻ, പി. രാമചന്ദ്രൻ, ടി.വി ഉമേശൻ,ഇ ഷജീർ , റഫീക്ക് കോട്ടപ്പുറം,അഡ്വ. കെ.പി നസീർ , സി. വിദ്യാധരൻ എന്നിവർ സംസാരിച്ചു.

No comments