മർച്ചൻസ് യൂത്ത് വിങ്ങ് നീലേശ്വരം യൂണിറ്റിന്റെ ജനറൽബോഡിയോഗം നീലേശ്വരം വ്യാപാര ഭവനിൽ നടന്നു.
മർച്ചൻസ് യൂത്ത് വിങ്ങ് നീലേശ്വരം യൂണിറ്റിന്റെ ജനറൽബോഡിയോഗം
നീലേശ്വരം വ്യാപാര ഭവനിൽ നടന്നു. യോഗം കെ വി വി എസ് നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ യൂത്ത് വിംഗ് പ്രസിഡണ്ട് സത്യകുമാർ മുഖ്യാതിഥിയായിരുന്നു. യൂത്ത് വിങ്ങ് നീലേശ്വരം പ്രസിഡണ്ട് രാജൻ കളർഫുൾ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി മുനീർ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ കെ വി വി എസ് നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി എ വിനോദ് കുമാർ, യൂത്ത് രക്ഷാധികാരി സി വി പ്രകാശൻ, യൂത്ത് വിങ്ങ് ജില്ല ട്രഷറർ അഫ്സൽ, കെ വി വി ഇ എസ് നീലേശ്വരം യൂണിറ്റ് ട്രഷറർ കല്ലായി അഷറഫ്, വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് സി പി ശ്രീധരൻ, വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡണ്ട് ജയലക്ഷ്മി, സുനിൽ എന്നിവർ സംസാരിച്ചു.
യൂത്ത് വിങ് ജനറൽ സെക്രട്ടറി പ്രതീഷ് സ്വാഗതവും ട്രഷറർ ഷക്കീർ നന്ദിയും പറഞ്ഞു.തുടർന്ന് പുതിയ ഭാരവാഹികളായി നിലവിലെ യൂണിറ്റ് പ്രസിഡണ്ട് രാജൻ കളർഫുൾ, ജനറൽ സെക്രട്ടറി പ്രതീഷ് മേലത്ത്, ട്രഷറർ ഷക്കീർ എന്നിവരെ തിരഞ്ഞെടുത്തു.
No comments