സംസ്ഥാന സീനിയർ റഗ്ബി മെൻ / വിമൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 12, 13 തീയതികളിൽ നീലേശ്വരത്ത് നടക്കും.
സംസ്ഥാന സീനിയർ റഗ്ബി മെൻ / വിമൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 12, 13 തീയതികളിൽ നീലേശ്വരത്ത് നടക്കും.സംഘാടക സമിതി രൂപീകരണ യോഗം നീലേശ്വരം വ്യാപാര ഭവനിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പളളിക്കര അധ്യക്ഷത വഹിച്ചു. നഗരസഭ ടൗൺ വാർഡ് കൗൺസിലർ ഇ ഷജീർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പഴ്സൻ ടി പി ലത, പി.ശ്രീജ, കെ.മോഹനൻ, മുൻ കൗൺസിലർ പി മനോഹരൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം, കായിക സംഘാടകൻ രാജു നിടുങ്കണ്ട, ടോംസൺ ടോം, പി വി ഗണേശൻ, ബാലചന്ദ്രൻ കെ.വി.കയ്യൂർ, ചന്ദ്രൻ നവോദയ, വിനോദ് കുമാർ അരമന, ഡോ ടി എം സുരേന്ദ്രനാഥ്, കുമാരൻ മടിക്കൈ, രമേശൻ കാര്യങ്കോട്, സി രാഘവൻ, കെ മുരളി, വിശ്വാസ് പള്ളിക്കര, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവർ സംസാരിച്ചു. ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡന്റ് എം എം ഗംഗാധരൻ സ്വാഗതവു സുരേഷ് ഓർച്ച നന്ദിയും പറഞ്ഞു.
No comments