Breaking News

കോളംകുളത്ത് ഹൈമാസ്റ്റ് ലൈറ്റ് മുഴുവനായും കണ്ണടച്ചതോടെ കോളംകുളം ജംഗ്ഷൻ ഇരുട്ടിലായി.

കോളംകുളത്ത് മൂന്ന് വർഷങ്ങൾക്ക് മുൻപ് ചന്ദ്രശേഖരൻഎം എൽ എ യുടെ വികസനഫണ്ടിൽ നിന്നും ലഭിച്ച ഹൈമാസ്റ്റ് ലൈറ്റ് മുഴുവനായും കണ്ണടച്ചതോടെ കോളംകുളം ജംഗ്ഷൻ ഇരുട്ടിലായി. ഹൈമാസ്റ്റ് ഓരോ ലൈറ്റ്റുകളും തെളിയാതെ വന്നപ്പോൾ തന്നെ കോളംകുളം റെഡ് സ്റ്റാർ ക്ലബ്‌ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പത്രവാർത്തകൾ അടക്കം വന്നിട്ടും നാൾ ഇതുവരെ ആയിട്ടും ലൈറ്റ് നന്നാക്കാനുള്ള നടപടികൾ ഒന്നും ചെയ്ത് പ്രവർത്തങ്ങളിലേക്ക് കടക്കാത്തതിനാൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായികൊണ്ടിരിക്കുകയാണ്. അടിയന്തര അറ്റാകുറ്റപ്പണികൾ പണികൾ ചെയ്ത് കൊണ്ട് ഹൈമാസ് ലൈറ്റ് പ്രവർത്തന ക്ഷമമാക്കണമെന്നു നാട്ടുകാർ ആവിശ്യപെട്ടു

No comments