വായന വസന്തം വിരിയിക്കാൻ പുസ്തകങ്ങളുമായി ഗ്രന്ഥശാലകൾ വീടുകളിലേക്ക്. .
വായന വസന്തം വിരിയിക്കാൻ പുസ്തകങ്ങളുമായി ഗ്രന്ഥശാലകൾ വീടുകളിലേക്ക്. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ ഗ്രന്ഥശാലകളിലെ പുസ്തകങ്ങളുമായി ഇനി മുതൽ ലൈബ്രേറിയൻമാർ ഗ്രന്ഥശാലകളിൽ നിന്ന് മാത്രമല്ല, വീടുകളിലെത്തിയും പുസ്തകങ്ങൾ വിതരണം ചെയ്യും.
ഈ വർഷം സംസ്ഥാനത്തെ 3 ലക്ഷം വീടുകളിലാണ് പുസ്തകങ്ങൾ വിതരണം ചെയ്യുക.3 വർഷമാകുമ്പോഴേക്കും 10 ലക്ഷം വീടുകളിലും വായനയുടെ പൂക്കാലമെത്തും.ആദ്യഘട്ടത്തിൽ എ പ്ലസ്, എ, ബി, സി ഗ്രേഡ് ലൈബ്രറികളിലാണ് 'വീട്ടിലേക്ക് ഒരു പുസ്തകം' എന്ന പേരിൽ ഈ പദ്ധതി നടപ്പിൽ വരുത്തുക. പദ്ധതി നടപ്പിലാക്കുന്ന ഗ്രന്ഥശാല പരിധിയിൽ പ്രതിമാസം ആറ് ദിവസങ്ങളിൽ പുസ്തക വിതരണം നടക്കും .
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതിയുടെ വിശദീകരണ ക്ലാസ് കോട്ടപ്പുറം നഗരസഭാ ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.ഗ്രന്ഥാലോകം മുഖ്യ പത്രാധിപർ പി വി കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ, ടി രാജൻ, പി ദാമോദരൻ, എ ആർ സോമൻ, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
No comments