Breaking News

ആധാരമെഴുത്ത് അസോസിയേഷൻ നീലേശ്വരം യൂനിറ്റ് കൺവെൻഷൻ നടത്തി

ആധാരമെഴുത്ത് അസോസിയേഷൻ നീലേശ്വരം യൂനിറ്റ് കൺവെൻഷൻ നടത്തി
രജിസ്ട്രേഷൻ രംഗത്ത് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്ന കാലഘട്ടത്തിൽ ആധാരമെഴുത്തുകാരുടെ ജോലി സ്ഥിരത ഉറപ്പാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൻ പി ഭാർഗവി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നീലേശ്വരം യൂനിറ്റ് പ്രസിഡന്റ് കെ ഗീത അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ വി ശശികുമാർ മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽകുമാർ കൊട്ടറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി പി കുഞ്ഞിക്കൃഷ്ണൻ നായർ, സംസ്ഥാന വനിതാ ചെയർ പഴ്സൻ കെ ബേബിലത, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എ വി സീമ, ജോയിന്റ് സെക്രട്ടറി കെ വി ലതിക എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി വി വിനോദ് ജില്ലാ സംഘടനാ റിപ്പോർട്ടും യൂനിറ്റ് സെക്രട്ടറി പി വി ഉഷ യൂനിറ്റ് റിപ്പോർട്ടും ട്രഷറർ പി സബിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചർച്ചയും മറുപടിയുമുണ്ടായി. പി വി ഉഷ സ്വാഗതവും യൂനിറ്റ് ജോയിന്റ് സെക്രട്ടറി ബീന സുവർണൻ നന്ദിയും പറഞ്ഞു.
.................

No comments