കരിന്തളം പാറക്കോലിൽ വീട് തകർന്ന് ദമ്പതികൾക്ക് പരിക്കേറ്റു .
കരിന്തളം പാറക്കോലിൽ വീട് തകർന്ന് ദമ്പതികൾക്ക് പരിക്കേറ്റു . പാറക്കോലിലെ ഏ . പി.മാണിക്കത്തിന്റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഉറങ്ങുകയായിരുന്ന എ.പി. മധു (47) ഭാര്യ ടി. പ്രീതി (37) എന്നിവർക്ക് പരുക്കേറ്റു. പ്രീതിക്ക് തലക്കും മധുവിന് കൈക്കുമാണ് പരിക്ക്. സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കിനാനൂർ - കരിന്തളം പഞ്ചായത്തംഗം ടി.എസ്.ബിന്ദു. പാറക്കോൽ രാജൻ . ബ്രാഞ്ച് സെക്രട്ടറി വി.തങ്കരാജൻ എന്നിവർ സന്ദർശിച്ചു.
No comments