Breaking News

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഗവ : ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ : ഭാഗ്യശ്രീ രതീഷ് ഉദ്ഘാടനം നിർവഹിച്ചു. വനിതാ വേദി പ്രസിഡണ്ട്‌ രാധാമണി. ഒ. കെ അധ്യക്ഷത വഹിച്ചു. യോഗ ക്ലാസ്സ്‌ സെൻട്രൽ യൂണിവേഴ്സിറ്റി യോഗ ഇൻസ്‌ട്രക്ടർ ശ്രീഷ. കെ ആർ നൽകി. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ ഒരു മണിക്കൂർ ക്ലാസ്സ്‌ ഉണ്ടായിരിക്കും എന്ന് വനിതാ വേദി ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ വനിതാ വേദി സെക്രട്ടറി ഷബ്‌ന രഞ്ജിത്ത് സ്വാഗതവും, ശ്രീജ ജയമോഹനൻ ആശംസയും, സജിന അജിത് നന്ദിയും രേഖപ്പെടുത്തി.

No comments