Breaking News

മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണം : സി ഒ എ

മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന് കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. 
സി ഒ എ ജില്ലാ പ്രസിഡൻ്റ് വി വി മനോജ് അധ്യക്ഷത വഹിച്ചു.
സിഡ്കോ പ്രസിഡൻറ് കെ വിജയകൃഷ്ണൻ ,
കെ സി സി എൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ മംഗലത്ത്,
കെസിബിഎൽ ഡയറക്ടർ ഷുക്കൂർ
കോളിക്കര,
കെ സി സി എൽ ഡയറക്ടർ എം ലോഹിതാക്ഷൻ ,
സി സി എൻ എം ഡി, ടി വി മോഹനൻ ,കാസർകോട് വിഷൻ സെക്രട്ടറി പി ആർ ജയചന്ദ്രൻ ,
സംഘാടകസമിതി ചെയർമാൻ സതീശ് കെ പാക്കം, 
കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി പ്രകാശ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി
ഹരിഷ് പി നായർ
പ്രവർത്തന റിപ്പോർട്ടും,
ജില്ലാ ട്രഷറർ വിനോദ് പി സാമ്പത്തിക റിപ്പോർട്ടും,സിസിഎൻചെയർമാൻ കെ പ്രദീപ്കുമാർ കെ ജില്ലാ ബിസിനസ് റിപ്പോർട്ടും അവതരിപ്പിച്ചു. കാസർകോട് മേഖല സെക്രട്ടറി പാർത്ഥസാരഥി, നീലേശ്വരം മേഖല സെക്രട്ടറി സി പി ബൈജുരാജ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു
വി വി സുധീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കൺവെൻഷനിൽ ജില്ലയിലെ 200 പ്രതിനിധികൾ പങ്കെടുത്തു. 
.........

No comments