കേരള കോൺഗ്രസ് (എം) യു.ഡി.എഫിന് ചൂട്ട് പിടിക്കുന്നു : എൻ. സി. പി (എസ്)
ഇടതുമുന്നണിയുടെ ഘടക കക്ഷിയായി നിന്നുകൊണ്ട് യു.ഡി.എഫിന് ചൂട്ടുപിടിക്കുന്ന നിലപാടാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സ്വീകരിക്കുന്നതെന്ന് എൻ.സി.പി.എസ് കാസർകോട് ജില്ലാ ഭാരവാഹികളുടെ യോഗം ആരോപിച്ചു. വനം വകുപ്പ് മന്ത്രിക്കെതിരായ മാണി കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പരസ്യ പ്രസ്താവന അവരുടെ യു.ഡി.എഫ് അനുകൂല മനസിന്റെ തെളിവാണ്. ഇടതുമുന്നണിയുടെ പ്രാഖ്യാപിത നയത്തിന് വിരുദ്ധവുമാണ് ഈ സമീപനം. എൽ.ഡി.എഫ് സർക്കാരിനെതിരായ പ്രഖ്യാപനം കോൺഗ്രസ് നടത്തുന്ന സമരത്തിന് പിന്തുണ നൽകുന്നതാണ്. മനുഷ്യ - വന്യജീവി സംഘർഷം കുറക്കുന്നതിന് സർക്കാർ കഴിയുന്നതെല്ലാം ചെയ്യുകയാണെന്ന് മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും ഇതിനകം പ്രസ്താവിച്ചിട്ടുണ്ട്.
ഇടതുമുന്നണി ചർച്ച ചെയ്ത കാര്യങ്ങളാണ് വനം വകുപ്പ് നടപ്പിലാക്കുന്നത്.
മലയോര കർഷകരെ സംരക്ഷിക്കുന്നതിന് 13 ഇന പദ്ധതികൾ പ്രഖ്യാപിച്ചു മുന്നോട്ടു പോവുകയാണ്. കർഷക വിരുദ്ധമായ ഒരു സമീപനവും സർക്കാർ സ്വീകരിക്കില്ല.
സർക്കാർ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുന്ന മതമേലദ്ധ്യക്ഷന്മാരിൽ ചിലരെയാണ് മന്ത്രി കുറ്റപ്പെടുത്തിയത്. മതമേലദ്ധ്യക്ഷന്മാരുടെ മുഴുവൻ കുത്തകയും മാണി കോൺഗ്രസ് ഏറ്റെടുക്കേണ്ടതില്ല. സർക്കാർ കാര്യങ്ങൾ ബോധ്യമുണ്ടായിട്ടും വനം മന്ത്രി എ.കെ ശശീന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം എൻ.സി.പി എസ് ചെറുക്കും. യു.ഡി.എഫ് ഭരണകാലത്ത് കാട് മുഴുവൻ പതിച്ചു കൊടുത്തപ്പോൾ അതിന്റെ മറവിൽ വനഭൂമി വ്യാപകമായി കയ്യേറി സ്വന്തമാക്കിയത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും യോഗം ചൂണ്ടികാണിച്ചു. യോഗത്തിൽ എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ
No comments