നീലേശ്വരം സാമൂഹ്യ ക്ഷേമ വായനശാല & ഗ്രന്ഥാലയത്തിന്റെയും കേരള അക്ഷര സംഗമത്തിന്റെയും നേതൃത്വത്തിൽ കാവ്യ സംവാദവും കവിയരങ്ങും നടത്തി.
നീലേശ്വരം സാമൂഹ്യ ക്ഷേമ വായനശാല & ഗ്രന്ഥാലയത്തിന്റെയും കേരള അക്ഷര സംഗമത്തിന്റെയും നേതൃത്വത്തിൽ കാവ്യ സംവാദവും കവിയരങ്ങും നടത്തി. തെരു സാമൂഹ്യ ക്ഷേമ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ കേരള അക്ഷര സംഗമം പ്രസിഡന്റ് സിജി രാജൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രകുമാർ കോറോത്ത് ആമുഖപ്രഭാഷണവും കേരള അക്ഷര സംഗമം സെക്രട്ടറി തോംസൺ ടോം മാസ്റ്റർ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് കെ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ ശ്രീകുമാർ കോറോം മുഖ്യപ്രഭാഷണം നടത്തി. *കാവ്യ സംവാദ സദസ്സ്* ഉദ്ഘാടനം പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ ഗംഗൻ ആയിറ്റി നിർവഹിച്ചു. കാവ്യ സദസ്സിൽ കവികളായ കമലാക്ഷൻ വെള്ളാച്ചേരി, സുറാബ്, ബേബി ആരുഷി റാം, സന്തോഷ് ഒഴിഞ്ഞവളപ്പ്, പി വി കുമാരൻ മോനാച്ച, ശ്രീജ ബാബു കാര്യംകോട്, അമുദഭായി ടീച്ചർ, ഷാജഹാൻ തൃക്കരിപ്പൂർ, കൊടക്കാട് ദാമോദരൻ മാസ്റ്റർ, ഗിരിധർ രാഘവൻ, രാമകൃഷ്ണൻ മോനാച്ച,
ഒയോളം നാരായണൻ മാസ്റ്റർ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. എഴുത്തിന്റെ ലോകത്തിൽ 50 വർഷം പിന്നിട്ട സുറാബ് നീലേശ്വരം, പ്രശസ്ത എഴുത്തുകാരൻ കമലാക്ഷൻ വെള്ളാച്ചേരി, ഈ വർഷത്തെ ശ്രേഷ്ഠഭാരത പുരസ്കാര ജേതാവ് ഡോ: സുനിൽകുമാർ കോറോത്ത് എന്നിവരെ യോഗം ആദരിച്ചു. നീലേശ്വരം പ്രസ്സ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, സുധാകരൻ പാലക്കാട്, രാമകൃഷ്ണൻ മോനാച്ച എന്നിവർ നന്ദി പ്രകാശനവും വായനശാല സെക്രട്ടറി ഏ. വി നാരായണൻ നന്ദി പറഞ്ഞു.
No comments