Breaking News

ചായ്യോത്ത് കണിയാട താഴത്തറയ്ക്കാൽ ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം: ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു.

ചായ്യോത്ത് കണിയാട താഴത്തറയ്ക്കാൽ ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ പത്ത് വർഷത്തിന് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കിണാവൂർ മോലോം, കിരാതേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. ഇന്ന് 12 മണി മുതൽ അന്നദാനം നടക്കും. മൂന്നുമണിക്ക് ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരും. രാത്രി 9 മണിക്ക് 
മ്യൂസിക് വിൻഡ് ഫോക് നൈറ്റ് അരങ്ങേറും.സമാപനദിവസമായ 23ന് 12 മണി മുതൽ അന്നദാനം നടക്കും. ഉച്ചയ്ക്ക് ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരലും എഴുന്നള്ളത്തും നടക്കും. കളിയാട്ട ദിവസങ്ങളിൽ തൂവക്കാളി, പൂമാരുതൻ, ചാമുണ്ഡേശ്വരി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ചെറളത്ത് ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.

No comments