Breaking News

തൊഴിൽനികുതി, ഹരിത കർമസേന യൂസർ ഫീ: നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ നഗരസഭാ ധർണ നടത്തി

അന്യമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക.ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളെ യൂസർഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ കെവിവിഇഎസ് നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് കെ.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തൈക്കടപ്പുറം യൂണിറ്റ് പ്രസിഡൻ്റ് കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.
 ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ശ്രീ. കെ.എം ബാബുരാജ്, കെവിവിഇഎസ് നീലേശ്വരം യൂണിറ്റ് ട്രഷറർ എം. മുഹമ്മദ് അഷറഫ്, സെക്രട്ടറി പി.വി. പവിത്രൻ ,യൂത്ത് വിംഗ് പ്രസിഡൻ്റ് വി. രാജൻ, ജനറൽ സെക്രട്ടറി പ്രതീഷ് .എം , വനിതാ വിംഗ് പ്രസിഡൻ്റ് ജയലക്ഷ്മി സുനിൽ, ജനറൽ സെക്രട്ടറി ശുഭ പ്രകാശ് എന്നിവർ സംസാരിച്ചു
കെവിവിഇഎസ് നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി തുളസിദാസ് കെ.എം. നന്ദിയും പറഞ്ഞു.

No comments