Breaking News

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൽ സെമിനാർ സംഘടിപ്പിച്ചു.

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രശസ്ത എഴുത്തുകാരൻ ജിനേഷ് കുമാർ എരമം മതേതരത്വം വർഗീയത എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.വേണുഗോപാലൻ അധ്യക്ഷനായിരുന്നു. താലൂക്ക്തല വായനാ മത്സര വിജയികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സമ്മാനദാനം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി രാമചന്ദ്രൻ , രമ രാമകൃഷ്ണൻ, ജി അംബുജാക്ഷൻ, പപ്പൻ കുട്ടമത്ത്, കെ ലളിത എന്നിവർ സംസാരിച്ചു.പി വി ദിനേശൻ സ്വാഗതവും സുനിൽ പട്ടേന നന്ദിയും പറഞ്ഞു.

No comments