മണൽ കടത്തുകാരെ പിടികൂടുന്നതിനിടെ എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
മണൽക്കടത്ത് സംഘത്തെ പിടികൂടാൻ പോയ പോലീസ് വാഹനത്തിനും എസ് ഐ സഞ്ചരിച്ച കാറിനും നേരെ ടിപ്പർ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് വടകരമുക്കിലെ ഉസ്‌മാൻ്റെ മകൻ ഇർഫാദ്(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 30 ന് പുലർച്ചെ 1.40 നാണ് സംഭവം.ഈ കേസിലെ മറ്റൊരു പ്രതിയായ അനന്തം പള്ളിയിലെ ഫാസിൽ (28)നെ ഈ മാസം 4ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 30 കിലോമീറ്ററോളം നീണ്ട ഓട്ടപ്പാച്ചിലിന് ഒടുവിൽ പോലീസ് വാഹനത്തിന് മുൻപിൽ മണൽ തട്ടി മണൽ കടത്ത് സംഘം കടന്ന് കളയുകയായിരുന്നു. മണൽ കടത്തിയ ടിപ്പർ പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
No comments