നീലേശ്വരം നഗരസഭയിലെ അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു.
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയിലെ അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു. ഒരു അയൽകൂട്ടത്തിലെ ഭൂരിഭാഗം വീടുകളിലും ജൈവ മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ, അജൈവ മാലിന്യങ്ങൾ യൂസർഫീ സഹിതം ഹരിതകർമ്മസേനക്ക് നൽകൽ, മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതിരിക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, സൗന്ദര്യവല്ക്കരണം, ഹരിതനിയമങ്ങൾ പാലിക്കൽ, ശുചിത്വ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അയൽക്കൂട്ടങ്ങളെ ഗ്രേഡ് ചെയ്തത്. നഗരസഭയിലെ 32 വാർഡുകളിലെ 413 അയൽക്കൂട്ടങ്ങളുടെ ഗ്രേഡിംഗ് പൂർത്തിയായിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ട തലത്തിലും തുടർന്ന് എ ഡി എസ് തലത്തിലും സർവ്വേ നടത്തിയാണ് ഗ്രേഡ് ചെയ്തത്. നീലേശ്വരം നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹരിത അയൽക്കൂട്ടങ്ങളുടെ നഗരസഭ തല പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത നടത്തി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ ഹരിത സ്ഥാപനം പ്രഖ്യാപന റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ റഫീഖ് കോട്ടപ്പുറം, , ക്ലീൻസിറ്റി മാനേജർ എ കെ പ്രകാശൻ, സി ഡി എസ് ചെയർപേഴ്സൺ പി എം സന്ധ്യ, വൈസ് ചെയർപേഴ്സൺ ശാന്ത എന്നിവർ ആശംസയർപ്പിച്ചു. കൗൺസിലർമാരായ വി.വി ശ്രീജ , വി വി സതി, പി ശ്രീജ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, പി പി ലത, പി കെ ലത, പി കുഞ്ഞിരാമൻ, പി സുഭാഷ്, വി അബൂബക്കർ, അൻവർ സാദിഖ്, കെ വി ശശികുമാർ, പി വത്സല, ടി വി ഷീബ, കെ മോഹനൻ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ സ്വാഗതവും മെമ്പർ സെക്രട്ടറി ടി വി രാജേഷ് നന്ദിയും പറഞ്ഞു.
No comments