Breaking News

എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ ലുമിന 2025 എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു.

എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ ലുമിന 2025 എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ. ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സിസ്റ്റർ പൗളി ചക്കിയത്ത് എസ് ഡി പി അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി എം. മുഖ്യാതിഥിയായി .റവ.ഫാദർ . ജോസഫ് കൊട്ടാരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫിന എസ് ഡി പി . പി.ടി.എ പ്രസിഡണ്ട് സിജോ പാറക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ജില്ല.സംസ്ഥാന. നാഷണൽ കായിക മൽസരത്തിൽ പങ്കെടുത്ത് വിജയിച്ച കായിക താരങ്ങൾക്ക് ചടങ്ങിൽ വെച്ച് മൊമന്റൊ നൽകി ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സിസ്റ്റർ സൗമ്യ ഉലഹന്നാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 
സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ബി കോയിക്കര സ്വാഗതവും
അൽജോ സുനിൽ നന്ദിയും പറഞ്ഞു.
അധ്യാപികമാരായ ശാലിനി ജോസഫ് . മിനിമോൾ എന്നിവർ അവതാരകയായി

No comments