Breaking News

സർവ്വോദയ മണ്ഡലം കാസർകോഡ് ജില്ലാ കമ്മറ്റി പടന്നക്കാട്ട് സംസ്ഥാനതല ക്യാമ്പ് നടത്തി

ഇന്നത്തെ ലോകക്രമങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തനങ്ങൾ മാറാനും മാറ്റാനുംഗാന്ധിയൻമാർ തയ്യാറാകണമെന്ന് പ്രൊഫ. എം.പി. മത്തായി അഭിപ്രായപ്പെട്ടു. എല്ലാംഅന്യവത്കൃതമാകുന്ന ലോകത്ത് അങ്ങിനെയല്ലാത്ത ജീവിതം നമുക്ക് നൽകാനാണ് ഗാന്ധിജിശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർവ്വോദയ മണ്ഡലം കാസർകോഡ് ജില്ലാ കമ്മറ്റി പടന്നക്കാട് നടത്തിയ സംസ്ഥാനതല ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ സർവ്വകലാശാലമുൻ വൈസ് ചാൻസിലർ ഡോ: ഖാദർ മാങ്ങാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടരി എച്ച്. സുധീർ അഡ്വ.ടി.കെ. സുധാകരൻ, ഇ. എ.ബാലൻ,വൈ.എം.സി. ചന്ദ്രശേഖർ കെ.വി. രാഘവൻ, ഡോ. എ വി ഭരതൻ ഡോ. ടി.എം സുരേന്ദ്രനാഥ് , പി.പി. ബാലചന്ദ്രൻ ഗുരുക്കൾഎന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ ഡോ:എ എം.ശ്രീധരൻ, ഡോ: ജോസ് മാത്യു , ചൂര്യായി ചന്ദ്രൻ, ടി.പി. ആർ നാഥ് എന്നിവർ ക്ലാസെടുത്തു പത്മനാഭൻ പലേരിയാണ് ക്യാമ്പ് ഡയരക്ടർ'. ക്യാമ്പ് ഇന്നലെ സമാപിച്ചു.

No comments