Breaking News

സി പി എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പാറക്കോലിൽ നിന്ന് : സംഘാടക സമിതിയായി

ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സി പി എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പാറക്കോലിൽ നിന്ന്.
ഫെബ്രുവരി നാലിന് പാറക്കോലിലെ കെ നാരായണൻ സ്മൃതി മണ്ഡപത്തിൽ നിന്നാണ് ദീപശിഖ കൊണ്ടുപോകുക. ഉച്ചയ്ക്ക് രണ്ടിന് കൊല്ലമ്പാറയിൽ ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ദീപശിഖാ റാലി ഉദ്ഘാടനം ചെയ്യും. പാറക്കോൽ രാജനാണ് ദീപശിഖാ ലീഡർ. മുനയൻകുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥകളും കൊല്ലമ്പാറയിലെത്തി ഇരുജാഥകളും കാഞ്ഞങ്ങാട്ടെ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. ദീപശിഖാ ജാഥയുടെ വിജയത്തിനായി കൊല്ലമ്പാറയിൽ സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം കെ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. എൻ കെ ഭാസ്കരൻ അധ്യക്ഷനായി. പാറക്കോൽ രാജൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി സുരേശൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി ചന്ദ്രൻ (ചെയ), ടി സുരേശൻ (കൺ).
...........
പടം - സി പി എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപശിഖാ ജാഥയുടെ സംഘാടക സമിതി രൂപീകരണ യോഗം കൊല്ലമ്പാറയിൽ നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം കെ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യുന്നു.

No comments