Breaking News

അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല & ഗ്രന്ഥാലയം എം.ടി അനുസ്മരണം നടത്തി

നിളയുടെ കഥകൾ പറഞ്ഞ് തേജസ്വിനിയുടെ ഓളങ്ങളിലൂടെ ഒരു സാഹിത്യ യാത്ര. അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല & ഗ്രന്ഥാലയമാണ് കാര്യങ്കോട് പുഴയിലൂടെ എം.ടി അനുസ്മരണവും കവിതാ ചർച്ചയുമായി പുരവഞ്ചിയിൽ സാഹിത്യ വർത്തമാന യാത്ര സംഘടിപ്പിച്ചത്. ഇൻലാന്റ് ക്രൂസ് ഹൗസ് ബോട്ടിൽ നടന്ന ചടങ്ങ് ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു. പി.വി രാജൻ മാസ്റ്റർ എം.ടി അനുസ്മരണം നടത്തി. ഒയോളം നാരായണൻ മാസ്റ്ററുടെ കലമ്പ് കവിതാ ചർച്ച സന്തോഷ് ഒഴിഞ്ഞ വളപ്പ് അവതരിപ്പിച്ചു. കുട്ടികൾക്കുള്ള ക്വിസ് മത്സര വിജയികൾക്ക് മുഹമ്മദ് കുഞ്ഞി നീലേശ്വരം, എറുമ്പുറം മുഹമ്മദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ദിപേഷ് കെ, അനിൽ കുമാർ സി, മുങ്ങത്ത് വിജയൻ, വത്സല വി എന്നിവർ പ്രസംഗിച്ചു. ടി.ജയരാജൻ അധ്യക്ഷത വഹിച്ചു. വിനോദൻ കെ.പി സ്വാഗതവും എം. രാജു നന്ദിയും പറഞ്ഞു.

No comments