Breaking News

ത്യാഗ രാജൻ ചാളക്കടവ് പ്രഥമ ചെറുകഥാ സമാഹാരം പുരസ്കാരം,വിതരണം ചെയ്തു

മലയാളത്തിലെ പ്രമുഖ കഥാകൃത്ത് ത്യാഗ രാജൻ ചാളക്കടവിൻ്റെ സ്മരണയ്ക്ക് ചങ്ങാതിക്കൂട്ടം എർപ്പെടുത്തിയ പ്രഥമ ചെറുകഥാ സമാഹാരം പുരസ്കാരം,
ഷാഹിന ഇ.കെ. യുടെ
സ്വപ്നങ്ങളുടെ പുസ്തകം
എന്ന് സമാഹാരത്തിന് ലഭിച്ചു. ശിൽപ്പി
മധു ബങ്കളം രൂപ കല്പന ചെയ്ത ശില്പവും
10,000 രൂപമാണ്
ജേതാവിന് ലഭിച്ചത്. മടിക്കൈ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അവാർഡ് വിതരണ
ചടങ്ങിൽ പ്രശ്സത കവി.സി.എം വിനയചന്ദ്രൻ
അവാർഡ് വിതരണം ചെയ്തു.
മടിക്കൈ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് എസ്. പ്രീത
മുഖ്യാതിഥിയായി. സി.പി. ശുഭ, ലളിത എരിക്കുളം,അവാർഡ് ജേതാവ് ഷാഹിന ഇ കെ.എന്നിവർ സംസാരിച്ചു. കെ.എം. ശ്രീവിദ്യ
അദ്ധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ മടിക്കൈ
സ്വാഗതവും വി. നന്ദകുമാർ നന്ദിയും
പറഞ്ഞു.

No comments