കേണമംഗലം കഴകം പെരുംങ്കളിയാട്ടം-നിലം പണിയും കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങും നടന്നു.
നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം 2025 മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരും കളിയാട്ടത്തിന്റെ മുന്നോടിയായി നിലം പണിയും കന്നിക്കലവറയ്ക്കു കുറ്റിയടിക്കൽ ചടങ്ങും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. വൈനിങ്ങാൽ പുരുഷോത്തമൻ ആചാരി ,അജിത് മണിയാണി എന്നിവർ കുറ്റിയടിക്കൽ ചടങ്ങിനു നേതൃത്വം കൊടുത്തു. വിഷ്ണുമൂർത്തിയുടെ നർത്തകൻ സുരേഷ് കോമരം നിലം പണിക്ക് തുടക്കം കുറിച്ചു.പുതിയടവൻ മാധവൻ ക്ഷേത്രം കുടക്കാരനായി ആചാരസ്ഥാനമേറ്റു . തദവസരത്തിൽ ക്ഷേത്രം കോയ്മ ഹരിറാം കോണത്ത്, കെ വേണുഗോപാലൻ നമ്പ്യാർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ കേണമംഗലം ഭഗവതിയുടെ നർത്തകൻ കുഞ്ഞിരാമൻ കോമരം പെരുകളിയാട്ട സംഘാടകസമിതി ചെയർമാൻ പ്രൊഫ കെ പി ജയരാജന് കിഴി നൽകിക്കൊണ്ട് കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങും നടത്തി . ആചാരം കൊള്ളൽ ചടങ്ങിനൊടാനുബന്ധിച്ച് താലികെട്ടൽ മംഗലവും അപ്പവും പഴവും വിളമ്പലും ചടങ്ങും നടന്നു. വിവിധ കഴകങ്ങളിൽ നിന്നും, ക്ഷേത്രങ്ങളിൽ നിന്നുമുള്ള ആചാരസ്ഥാനികരും ക്ഷേത്ര ഭാരവാഹികളും പെരും കളിയാട്ട കമ്മിറ്റി അംഗങ്ങളും വലിയൊരു വിഭാഗം ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
No comments