Breaking News

കലാകാരൻന്മാരുടെ ദേശീയ സംഘടന യായ സവാക്ക് നീലേശ്വരം ബ്ളോക്ക് സമ്മേളനം നടത്തി

കലാകാരൻന്മാരുടെ ദേശീയ സംഘടന യായ സവാക്ക് നീലേശ്വരം ബ്ളോക്ക് സമ്മേളനം സുപ്രിദ്ധ കലാകാരനും ഗായകനുമായ വിശ്വാസ് പള്ളിക്കര ഉദ്ഘാടനം ചെയ്തു.
എം മനോജ് അധ്യക്ഷത വഹിച്ചു. സവാക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് നരസിഹ ബല്ലാൾ മുഖ്യാതിഥിയായി. കഥാകൃത്ത് അനിൽ നീലാംബരി മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രശേഖരൻ കെ വി. 
ബിജു കെ. ബിനു തോമസ്. നാരായണൻ പട്ടേന. എം എം ഗംഗാധരൻ എന്നിവർ സംസാരിച്ചു. മിമിക്രി കലാകാരൻ എം മനോഹരൻ മാസ്റ്റർ .വിശ്വാസ് പള്ളിക്കര. കഥാകൃത്ത് അനിൽ നീലാംബരി. പത്മനാഭൻ പള്ളിക്കര ഉൾപ്പെടെയുള്ള മഹാ പ്രതിഭകളെയും, മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ഗോൾഡ് മെഡൽ നേടിയ വിഷ്ണു പ്രിയ. സാന്ദ്ര യു. യാദവ് മടിക്കൈ. അജയ് സി.കൃഷ്ണനുണ്ണി.പി.ജീഷ്മരാജൻ . അവന്തിക പിലിക്കോട് .എന്നീ കായിക താരങ്ങളെയും ചടങ്ങിൽ വെച്ച് ആദരിച്ചു. പവിത്രൻ കെ. സ്വാഗതവും മധു ബങ്കളം നന്ദിയും പറഞ്ഞു.

No comments