നിസ്വാർഥ താരകങ്ങൾക്ക് ആദരം: നീലേശ്വരം ജെസിഐ സൈനികനെ ആദരിച്ചു
സമൂഹത്തിലെ വിവിധ മേഖലകളിൽ പെട്ട നിസ്വാർഥ താരകങ്ങൾക്ക് ആദരം പദ്ധതിയിൽ നീലേശ്വരം ജെ സി ഐ സൈനികന് ആദരമൊരുക്കി.
മൂന്ന് പതിറ്റാണ്ടുകാലത്തെ സൈനിക സേവനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ പൂവാലംകൈയിലെ സുബേദാർ കെ സന്തോഷിനെയാണ് വീട്ടിൽ ചെന്ന് ആദരിച്ചത്. പ്രസിഡന്റ് കെ ഹരിശങ്കർ അദ്യക്ഷത വഹിച്ചു. സംഗീത അഭയ്, കെ സജീവ്, കെ വി സുനിൽരാജ്, പ്രവീൺ മേച്ചേരി, സജിനി സജീവ്, ഡോ നീന, വിഞ്ജു വിശ്വനാഥ്, കെ സന്തോഷ് എന്നിവർ സംസാരിച്ചു.
No comments