ക്ഷേമപെൻഷൻ ഉടൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് കേരള സീനിയർ സിറ്റിസൻസ് ഫോറം നീലേശ്വരം യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
നിത്യോപയോഗസാധനങ്ങൾക്ക് ദിനംതോറും വില കയറുന്ന സാഹചര്യത്തിൽ ക്ഷേമപെൻഷൻ ഉടൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, മേലിൽ പ്രതിമാസം പെൻഷൻ വിതരണം ചെയ്യാൻ നടപടിയുണ്ടാക്കുക, വയോജനനയം ഉടൻ പ്രാബല്യത്തിൽ വരുത്തുക, മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്രാ ആനുകൂല്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
No comments