നീലേശ്വരം പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തൻ്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു.
2025 മെയ് 7, 8, 9 തീയതികളിൽ നടക്കുന്ന നീലേശ്വരം പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തൻ്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നീലേശ്വരം മുനിസ്സിപ്പൽ കൗൺസിലർ ജയശ്രി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാനായി വിനോദ് കുമാർ അരമനയും ജനറൽ കൺവീനറായി രാജൻ തെക്കേക്കരയും, ട്രഷറർ ഗോപാലൻ കൂട്ടക്കനിയും അടങ്ങുന്ന 501 കമ്മിറ്റിയെ തെരഞ്ഞെടുത്തു. പുരുഷോത്തമൻ പുളിക്കാൻ അധ്യക്ഷത വഹിച്ചു. വിനോദ് കുമാർ അരമന, എൻ .ഗണപതി എരോൽ, ചന്ദ്രൻ നവോദയ, രജീഷ് കോറോത്ത്, വിശ്വംഭരൻ നിടുവോട്ട്പാറ, നാരായണൻ പാലക്കാട്ട്, ബാലകൃഷ്ണൻ പെരളം, മധു കൂടാനം ,സദാശിവൻ അംബാപുരം, അംബിക മേനിക്കോട്ട് എന്നിവർ സംസാരിച്ചു. രാജൻ തെക്കേക്കര സ്വാഗതവും ഗംഗാധരൻ പാടിക്കാനം നന്ദിയും പറഞ്ഞു.
No comments