ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റായി സാഗർ ചാത്തമത്ത് ചുമതലയേറ്റു
നീലേശ്വരം മണ്ഡലം ബിജെപി പ്രസിഡൻ്റായി സാഗർ ചാത്തമത്ത് ചുമതലയേറ്റു. രാജാസ് ഹൈസ്കൂളിൽ നടന്ന മണ്ഡലം പ്രവർത്തന കൺവെൻഷനിലാണ് നിരവധി പ്രവർത്തകരെയും നേതാക്കന്മാരെയും സാക്ഷിനിർത്തിക്കൊണ്ട് മുൻ പ്രസിഡന്റ് സി വി സുരേഷിൽ നിന്നും സാഗർ ചാത്തമത്ത് പ്രസിഡന്റ് ചുമതല ഏറ്റെടുത്തത്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എം ബൽരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയുക്ത ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി , ജില്ലാ ഐടി സെൽ കോഡിനേറ്റർ എൻ ബാബുരാജ് , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് , കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ അശോക് കുമാർ,
ബി എസ് സംസ്ഥാന സമിതി അംഗം വി.വി.ബാലകൃഷ്ണൻ, മഹിളമാർച്ച മണ്ഡലം പ്രസിഡന്റ്
ജയന്തി ജയരാജ്
എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ചീമേനി സ്വാഗതവും സാഗർ ചാത്തമത്ത് നന്ദിയും പറഞ്ഞു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും അധികാരത്തിലെത്തിയ ഭാരതീയ ജനതാ പാർട്ടി സർക്കാർ രാജ്യം എങ്ങും വലിയ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആ വികസനം വേണ്ട രീതിയിൽ കേരളത്തിൽ എത്തിച്ചേരുന്നില്ല എന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശാപമായി മാറുന്നത് ഇതിന് പരിഹാരം കാണുന്നതിനുവേണ്ടി കേരളത്തിൽ ഭാരതീയ ജനതാ പാർട്ടിയെ ശക്തിപ്പെടുത്തി കേരളത്തിന്റെ അധികാരം പിടിച്ചെടുക്കുക എന്നതാണ് ഭാരതീയ ജനതാപാർട്ടി ലക്ഷ്യമെന്ന് അശ്വനി എം എൽ പ്രസ്താവിച്ചു ഇതിന് മുന്നോടിയായി വരുന്ന തൃതല പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ നീലേശ്വരം മണ്ഡലത്തിൽ 20 വാർഡുകൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനമാണ് സാഗർ ചാത്തമത്തിന്റെ നേതൃത്വത്തിൽ നടത്തുകയെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു.
No comments