Breaking News

കെ എസ് ടി എ ജില്ലാ സമ്മേളനം ചായ്യോത്ത് ആരംഭിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന അധ്യാപക സംഘടനയായ കെ എസ് ടി എ യുടെ മുപ്പത്തിനാലാമത് കാസർഗോഡ് ജില്ലാ സമ്മേളനം ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വി.ആർ.സദാനന്ദൻ മാസ്റ്റർ നഗറിൽ ആരംഭിച്ചു സമ്മേളനം സിപിഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം അഡ്വ.കെ. അനിൽകുമാർ ഉൽഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് യു ശ്യാമ ഭട്ട് അധ്യക്ഷനായി. സമ്മേളനത്തിന് തുടക്കം കുറിച്ച് യു.ശ്യാമഭട്ട് പതാകയുയർത്തി. സംസ്ഥാന പ്രസിഡണ്ട് ഡി.സുധിഷ് . സംസ്ഥാന സെക്രട്ടറി കെ.രാഘവൻ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ്, പി.വി. ശരത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി.കെ.രാജൻ സ്വാഗതവും കെ എസ് ടി എ ജില്ലാ സെക്രട്ടറി ടി. പ്രകാശൻ നന്ദിയും പറഞ്ഞു. കെ. ലളിത രക്തസാക്ഷി പ്രമേയവും കെ ജി.പ്രതീശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. സുജു മേരി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി.പ്രകാശൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ.വി.രാജേഷ് വരവ് - ചിലവ് കണക്ക് അവതരിപ്പിച്ചു. ഉച്ചക്ക് രണ്ടിന് മാധ്യമങ്ങളുടെ രാഷ്ട്രീയം വിഷയത്തിൽ സെമിനാർ നടക്കും . പി.വി. കുട്ടൻ പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് അധ്യാപക പ്രകടനം നടക്കും' തുടർന്ന് ചോയ്യക്കോട്ട് പൊതു സമ്മേളനം ജംഷിദലി മലപ്പുറം ഉൽഘാടനം ചെയ്യും. കെ എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ കലാവേദിയുടെ സ്വാഗതഗാനത്തോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത്.

No comments