കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 27 ന്കാഞ്ഞങ്ങാട്
കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ 4-ാം സംസ്ഥാന സമ്മേളനം ജനുവരി 27 ന്കാഞ്ഞങ്ങാട് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളന നഗരിയായ
മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ
രാവിലെ 9 ന് രജിസ്ട്രേഷൻ,
9.15 ന് സംസ്ഥാന
പ്രസിഡന്റ് എബ്രഹാം തങ്കച്ചൻ പതാക ഉയർത്തും. തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സമ്മേളനത്തിൻ്റെ ഉദ്ഘാടനം
നിർവഹിക്കും.
കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാത്ഥിയാവും. എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു ,എം രാജഗോപാലൻ തുടങ്ങിയവർ സംബന്ധിക്കും.
സംസ്ഥാന പ്രസിഡൻ്റ് എബ്രഹാം തങ്കച്ചൻ അധ്യക്ഷനാവും. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
ഉണ്ണി മഞ്ചേരി അനുശോചനവും ,
വൈസ് പ്രസിഡൻ്റ് എസ് ദേവരാജൻ പ്രമേയവും ,സെക്രട്ടറി ജിജോ ജോസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രവീന്ദ്രൻ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.സ്വാഗതസംഘം ജനറൽ കൺവീനർ കെ വി സുഗതൻ സ്വാഗതവും വർക്കിംഗ് ചെയർമാൻ സജേഷ് കുമാർ നന്ദിയും പറയും.ഗൂപ്പ് ചർച്ച ,ചർച്ച് മറുപടി, പുതിയ ഭാരവാഹികളെ
തെരഞ്ഞെടുൽ നടക്കും.വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജിജോ ജോസ്, സംഘം വർക്കിംഗ് ചെയർമാൻ എം സന്തോഷ് കുമാർ, ജനറൽ കൺവീനർ കെ വി സുഗതൻ, ജില്ലാ സെക്രട്ടറി പി ദിനേശൻ, പബ്ലിസിറ്റി കൺവീനർ കെ വി സുനിൽ രാജ് , ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി സത്യൻ, ടി സി സതീശൻ എന്നിവർ സംബന്ധിച്ചു.
No comments