Breaking News

എക്സ് - ബി എസ് എഫ് പേർസണൽ വെൽഫയർ അസോസിയേഷൻ കാസർഗോഡ് ജില്ലാ കുടുംബ സംഗമം നടത്തി

എക്സ് - ബി എസ് എഫ് പേർസണൽ വെൽഫയർ അസോസിയേഷൻ കാസർഗോഡ് ജില്ലാ കുടുംബ സംഗമം റാണിപുരം വാലിവ്യു റിസോർട്ട് ഹാളിൽ നടന്നു. ഭാരതത്തിൻ്റെ അതിർത്തി സംരക്ഷിയ്ക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സായുധ സേനയിൽ നിന്ന് വിരമിക്കുന്ന ഭടൻമാരുടെ സംഘടനയാണ് എക്സ് ബി എസ് എഫ് ( PWA )
ചടങ്ങിൻ്റെ ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ: ടി.വി. പത്മനാഭൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ജെയിംസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാജപുരം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രാജേഷ് പി മുഖ്യ പ്രഭാഷണം നടത്തി.സംഘടനാ രക്ഷാധികാരി കെ.വി.മാത്യു ആമുഖ പ്രഭാഷണം നടത്തി.നാരായണൻ പാലാട്ട്, മോഹനൻ പി, ലൈസമ്മ ജോൺ, എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ. മധുസൂദനൻ നായർ സ്വാഗതവും, ട്രഷറർ സുകുമാരൻ ടി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും സംഘടനയിലെ കുടുംബാഗങ്ങളായവരുടെ മക്കൾക്ക് വിവിധ പരീക്ഷകളിൽ വിജയം നേടിയവരെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

No comments