Breaking News

നീലേശ്വരം ഐടിഐ യെ ഹരിത കലാലയമായി പ്രഖ്യാപിച്ചു

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ വള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന നീലേശ്വരം ഗവ: ഐ ടി ഐ യെ ഹരിതകലാലയമായി പ്രഖ്യാപിച്ചു. പ്രിൻസിപ്പാൾ എൻ വെൽവിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നീലേശ്വരം നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഹരിത കലാലയമായി പ്രഖ്യാപിക്കുകയും സാക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്തു. വാർഡ് കൗൺസിലർ വി വി ശ്രീജ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായുള്ള ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഇൻസ്ട്രക്ടർ ഒ കെ സജിത് നന്ദി പറഞ്ഞു.

No comments