തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ കരിന്തളം കയനിയിലെ എ വി രാഘവന് പരിക്കേറ്റു.
തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. കയനിയിലെ എ വി രാഘവനെയാണ് (65) തേനീച്ച കൂട്ടം ആക്രമിച്ചത്. ഇന്നലെ കൊണ്ടോടിയിൽ വെച്ചായിരുന്നു സംഭവം. തേനീച്ച കൂട്ടും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്ന രാഘവനെ അതുവഴി വന്നവർ കണ്ടതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ തന്നെ കരിന്തളം ഫാമിലി ഹെൽത്ത് സെന്ററിൽ കൊണ്ട് പോയി പ്രാഥമിക ചികിത്സ നൽകിയശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ജില്ലാ ആശുപത്രി ഐസിയുവിൽ കഴിയുന്ന രാഘവൻ്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
No comments