കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം: സ്വാഗതസംഘമായി
കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ- കെ ആർ ടി എ ജില്ലാ സമ്മേളനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
കേന്ദ്ര അവഗണനയ്‌ക്കെതിരെ പോരാടാം, ഭിന്നശേഷി സൗഹൃദ നവകേരളത്തിനായി അണിചേരുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജില്ലാ സമ്മേളനം നടത്തുന്നത്. ചെറുവത്തൂർ ബി ആർ സി യിൽ സി പി എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ സിന്ധു അധ്യക്ഷത വഹിച്ചു. സി ഭരതൻ, കെ.പ്രഭാകരൻ, എം ഇ ചന്ദ്രാംഗദൻ, പി രാജേഷ്, പി വി ഉണ്ണിക്കൃഷ്ണൻ, ബി ഗിരീശൻ, പി പ്രമോദ്, കെ ആർ ടി എ ജില്ലാ സെക്രട്ടറി ബി റോഷ്‌നി, ജോയിന്റ് സെക്രട്ടറി രാഹുൽ കൊട്ടോടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കുഞ്ഞിക്കണ്ണൻ (ചെയ), ബി റോഷ്‌നി (ജന.കൺ)
No comments