(കെ.എസ് എസ്പിയു) നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നീലേശ്വരം സബ് ട്രഷറി ഓഫീസ് പരിസരത്ത് മാർച്ചും ധർണ്ണയും നടത്തി.
കേരളാ സ്റ്റേറ്റ് സർിവ്വിസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ് എസ്പിയു) നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നീലേശ്വരം സബ് ട്രഷറി ഓഫീസ് പരിസരത്ത് മാർച്ചും ധർണ്ണയും നടത്തി. 2024 ജൂലൈ 01 ന് പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരിക്കുന്നതിനുള്ള അടിയന്തര നടപടികൾ കൈകൊള്ളുക,' കുടിശ്ശികയായ ക്ഷാമാശ്വാസ കുടിശ്ശികയും ഒറ്റ തവണയായി നൽകുക. 70 വയസ്സ് കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടന്ന ധർണ്ണ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. വി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ സുജാൽ മാസ്റ്റർ, കെ.എസ് മുരളിധരൻ ടി.വി സരസ്വതി കുട്ടി ടീച്ചർ, എം.മാലവൻ, വി കൃഷ്ണൻ ഇ.വിജയൻ, കുഞ്ഞി ഗോവിന്ദൻ കുത്തൂർ കണ്ണൻ, കെ.വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു കെ.എസ് എസ് പി.യു നീലേശ്വരം ബ്ലോക്ക് സെക്രട്ടറി വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. നൂറ് കണക്കിന് പെൻഷൻകാർ പങ്കെടുത്ത പ്രകടനം പഴയ ബസ് സ്റ്റാൻറിൽ നിന്നും തുടങ്ങി. പ്രകടനത്തിന് ടി.എ പുരുഷോത്തമൻ, ടി.ജനാർദ്ദനൻ. കെ ഗോവിന്ദമാരാർ, പി നാരായണൻ, കെ.വി. കുഞ്ഞമ്പു, വി.കെ ശശിധരൻ .പി.കുഞ്ഞിരാമൻ വി.സുകുമാരൻ' പി. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
No comments