Breaking News

സി പി ഐ നൂറാം. വാർഷികം: കർണാടകയിലേക്കുള്ള പതാക കയ്യൂരിൽ നിന്ന് കൊണ്ടുപോയി

സി പി ഐ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽ നിന്ന് കൊണ്ടുപോയി.
കയ്യൂരിലെ ചൂരിക്കാടൻ സ്മൃതിമണ്ഡപത്തിൽ മുതിർന്ന സി പി ഐ നേതാവ് പി എ നായർ പാർട്ടി കർണാടക സംസ്ഥാന സെക്രട്ടറി സ്വാതി സുന്ദരേഷിന് പതാക കൈമാറി. കർണാടകയിലെ തല മുതിർന്ന നേതാവ് ജി രാമകൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷത വഹിച്ചു.

No comments