
ഭരണഘടനാ ശിൽപി ഡോ ബി ആർ അംബേദ്കറെ പാർലമെന്റിൽ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ അമിത് ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നീലേശ്വരത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, എം രാധാകൃഷ്ണൻ , ഡോ. കെ വി ശശിധരൻ, ഒ.ഉണ്ണികൃഷ്ണൻ കുഞ്ഞബ്ദുള്ള ഇ പി. കെ സെലു, ഇ.ഷജീർ കെ.ബാലകൃഷ്ണൻ മനോഹരൻ എം വി, കെ.കെ. കൃഷ്ണൻ, പി. പുഷ്ക്കരൻ, ദിനേശ് കരിങ്ങാട്ട്. പി രമേശൻ നായർ കെ.പി.രാമചന്ദ്രൻ , എം. ബാലചന്ദ്രൻ. ഫൈസൽ പേരോൽ കെ.വി.പ്രസാദ്, എം വി ഭരതൻ, പി.അരവിന്ദാക്ഷൻ നായർ, എന്നിവർ പങ്കെടുത്തു അമിത്ഷായുടെ കോലവും കത്തിച്ചു.
No comments