Breaking News

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇന്ന് രാവിലെ കമ്മീഷൻ അംഗം കുഞ്ഞായിസ ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥിനികളിൽ നിന്നു മൊഴിയെടുത്തു. ആശുപത്രി വാർഡനിൽ നിന്നു നേരിടേണ്ടി വന്ന പീഡനങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥിനികൾ കമ്മീഷൻ മുമ്പാകെ അവതരിപ്പിച്ചു.
 സംഭവത്തെക്കുറിച്ച് 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുവാൻ വനിതാ കമ്മീഷൻ അംഗം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ പരാതിയിൽ ഹൊസ്‌ദുർഗ്ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.

No comments