Breaking News

ദി പ്രൊട്ടക്ടർ സിനിമയുടെ പ്രവർത്തകർക്ക് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ അനുമോദനം

അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമിക്കുന്ന ദി പ്രൊട്ടക്ടർ എന്ന സിനിമയുടെ പ്രവർത്തകർക്ക് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സൗഹൃദവേദി അനുമോദിച്ചു.
പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാലയുടെ സമീപമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നിർമാതാവ് റോബിൻസ് മാത്യു, സംവിധായകൻ ജി.എം. മനു, ആർട്ട് ഡയറക്ടർ സജിത്ത്, അണിയറ പ്രവർത്തകർ എന്നിവർക്കാണ് അനുമോദനമൊരുക്കിയത്. കെ.സി. മാനവർമ രാജ, ഡോ.എം.രാധാകൃഷ്ണൻ നായർ, കെ.എം.ഗോപാലകൃഷ്ണൻ നായർ, നഗരസഭ കൗൺസിലർ പി.ബിന്ദു, പ്രശാന്ത് പഞ്ചിക്കൽ തുടങ്ങിയവർ സംസാരിച്ചു.

No comments