Breaking News

നീലേശ്വരം മർച്ചന്റ്സ് വനിതാവിങ് സ്തനാർബുദ - ഗർഭാശയ ഗള കാൻസർ നിർണയ ക്യാമ്പ് നടത്തി

മർച്ചൻറ്സ് വനിതാവിങ് നീലേശ്വരം യൂനിറ്റ് സ്തനാർബുദ - ഗർഭാശയഗള ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി. നീലേശ്വരം താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് നീലേശ്വരം വ്യാപാര ഭവനിൽ നടന്ന ക്യാംപ് താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ടി . മനോജ് ഉൽഘാടനം ചെയ്തു. വനിതാവിങ് നീലേശ്വരം യൂനിറ്റ് പ്രസിഡൻറ് ജയലക്ഷ്‌മി സുനിൽ അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശുഭ പ്രകാശ് സ്വാഗതം പറഞ്ഞു. കെ വി വി ഇ എസ്നീലേശ്വരം യൂനിറ്റ് പ്രസിഡൻറ് കെ.വി.സുരേഷ്കുമാർ, ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷററർ എം.മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു. വനിതാവിങ് ട്രഷററർ ബിന്ദു കൃഷ്ണകുമാർ നന്ദി പറഞ്ഞു.

No comments