Breaking News

നീലേശ്വരത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.

നീലേശ്വരത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നീലേശ്വരം താൽക്കാലിക ബസ്റ്റാന്റിന് സമീപത്തു നിന്നും വിദ്യാർഥിനി കെ എൽ79 -1560 നമ്പർ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചുവീണത്. അപകട ദൃശ്യങ്ങൾ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെന്റ് ചെയ്യാൻ കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശുപാർശ ചെയ്തു. സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ ഡോർ കൃത്യമായി അടച്ചതിന് ശേഷം മാത്രം സർവീസ് നടത്താവൂ എന്ന നിയമം ലംഘിച്ചതിനാണ് ജീവനക്കാർക്കെതിരെ നടപടി. ഡോർ തുറന്ന് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപെടെയുള്ള നടപടി ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് ജോ: ആർടിഒ അറിയിച്ചു.

No comments