കോസ്‌മോസ് സെവൻസ് അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമന്റ്: വിളംബരഘോഷയാത്ര നടത്തി
നീലേശ്വരം പള്ളിക്കര കോസ്‌മോസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഡിസംബർ 22ന് നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങുന്ന കോസ്‌മോസ് സെവൻസ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനു മുന്നോടിയായി വിളംബരഘോഷയാത്ര നടത്തി.
ഹൈവേ ജംഗ്ഷനിൽ തുടങ്ങിയ ഘോഷയാത്ര സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ വി സുരേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ പി കുഞ്ഞിരാമൻ, പി ഭാർഗവി, പി ശ്രീജ, വർക്കിങ് ചെയർമാൻ അഡ്വ പി ബാബുരാജ്, ജനറൽ കൺവീനർ പി വി രാജേഷ്, ഭാരവാഹികളായ പി പി സുരേന്ദ്രൻ, ഡോ പി രാജൻ, പി വി രാജീവ്, ടി വി അശോകൻ, മീഡിയ കമ്മിറ്റി ചെയർമാൻ നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.
No comments