Breaking News

കോഴിക്കോട്ട് നടന്ന മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ കൊയ്ത് നീലേശ്വരത്തെ ദമ്പതികൾ.

കോഴിക്കോട്ട് നടന്ന മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ കൊയ്ത് നീലേശ്വരത്തെ ദമ്പതികൾ.
കെഎസ്ഇബി മുൻ ബാസ്കറ്റ് ബോൾ താരം പി.ഗോപാലകൃഷ്ണൻ, ഭാര്യ ഷീജ.ഇ. നായർ എന്നിവരാണ് മെഡലുകൾ നേടിയത്. ബാസ്കറ്റ് ബോളിലാണ് ഇരുവരും മത്സരിച്ചത്. കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് 50 പ്ലസ് വിഭാഗത്തിലാണ് ഗോപാലകൃഷ്ണൻ സ്വർണം നേടിയത്. എറണാകുളം ടീമിൽ ഇറങ്ങിയ ഷീജ 30 പ്ലസ് വിഭാഗത്തിൽ സിൽവറും 45 പ്ലസ് വിഭാഗത്തിൽ മത്സരിച്ച് സ്വർണമെഡലും നേടി. കേരള ടീമിന് വേണ്ടി തുടർച്ചയായി ബാസ്കറ്റ് ബോൾ ജഴ്സി അണിഞ്ഞിട്ടുള്ള ഗോപാലകൃഷ്ണൻ കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന മാസ്റ്റേഴ്സ് മേളയിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ഷീജ മുൻ കേരള താരവും യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ താരവുമായിരുന്നു. പടന്നക്കാട് സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ്. മകൾ നന്ദന.ജി. കൃഷ്ണൻ ജർമനിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിനിയാണ്.

No comments