Breaking News

സീനിയർ സിറ്റിസൺസ് ഫോറം കാസർഗോഡ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു

2025 ജനവരി 18 ന് കാഞ്ഞങ്ങാട് നടക്കുന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം കാസർഗോഡ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം കാഞ്ഞങ്ങാട് ചേർന്നു.നഗരസഭാ വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർമാരായ വീണ പി.കെ, അശോക് കുമാർ എൻ , കെ.കെ ബാബു ,എന്നിവരും, സ്റ്റേറ്റ് സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, എം ഗംഗാധരൻ, പി.കെ.അബ്ദുൾ റഹ്മാൻ, എം.ഗോപാലകൃഷ്ണകുറുപ്പ് ,എം.പുരുഷോത്തമൻ ,ട്രഷറർ മുരുഗപ്പനാചാരി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വൈ എം സി ചന്ദ്രശേഖരൻ സ്വാഗതവും, പി.നാരായണൻ അടിയോടി നന്ദിയും പറഞ്ഞു.

ജില്ലാ സമ്മേളന സംഘാടക സമിതി ചെയർപേഴ്സണായി നഗരസഭാ ചെയർപേഴ്സൻ സുജാത ടീച്ചർ,രക്ഷാധികാരിയായി സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, കെ സുകുമാരൻ മാസ്റ്റർ എന്നിവരും വൈസ് ചെയർമാൻമാരായി ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലത കെ, കെ.ജെ. അഗസ്റ്റിൻ, കെ.സി.അഗസ്റ്റിൻ, അബ്ദുൾ റഹ്മാൻ മാസ്റ്റർ എന്നിവരും, വർക്കിംങ് ചെയർമാൻ ടി.അബൂബക്കർ ഹാജി, ജനറൽ കൺവീനർമാരായി എം.പുരുഷോത്തമൻ ,മേരിക്കുട്ടി മാത്യു, പി.നാരായണൻ അടിയോടി, കെ.സി.ആൻ്റണി, രത്നാകരൻപിലാത്തോടം എന്നിവരെയും, 101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.

No comments