Breaking News

നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റും വെയർഹൗസ് കോർപറേഷൻ റിട്ട. റീജനൽ മാനേജരും ആയ എ അബ്ദുൽ അസീസ് ഹാജി (83) അന്തരിച്ചു

നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റും വെയർഹൗസ് കോർപറേഷൻ റിട്ട. റീജനൽ മാനേജരും ആയ എ അബ്ദുൽ അസീസ് ഹാജി (83) നിര്യാതനായി. മുസ്ലിം ലീഗ് നേതാവ്്, നീലേശ്വരം ജേസീസ് മുൻ പ്രസിഡന്റ്, കോട്ടപ്പുറം എക്‌സ് ഗൾഫ്‌മെൻ വെൽഫെയർ സഹകരണ സംഘം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഇ കെ നഫീസ. മക്കൾ: ഹസീന റസാഖ് (കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ), ഹാരിസ്, സീനത്ത്, ഷാജി. മരുമക്കൾ: അബ്ദുറസാഖ് തായലക്കണ്ടി (കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്), ഇ പി മജദ്, സാദിയ പള്ളിക്കര, ആരിഫ കൈതക്കാട്.

No comments