കാസർകോട്ട് വൻ കഞ്ചാവ് വേട്ട: 4.050 കിലോ കഞ്ചാവുമായി തളങ്കരയിൽ പിടിയിലായത് ചട്ടഞ്ചാൽ സ്വദേശി
കാസർകോട് തളങ്കരയിലെ ക്വാർട്ടേഴ്സിൽ നിന്ന് ക്രിസ്മസ്, പുതുവത്സര വിൽപനയ്ക്കായി സൂക്ഷിച്ച 4.050 കിലോ കഞ്ചാവ് പിടികൂടി.
ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ കെ സവാദാണ് (39) പിടിയിലായത്. കാസർകോട് ടൗൺ പോലീസും ലഹരി വിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫും ചേർന്നാണ് പിടികൂടിയത്. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു സവാദ്. കഞ്ചാവ് സൂക്ഷിച്ച വിവരം സ്ഥിരീകരിച്ചതോടെ കാസർകോട് ടൗൺ എസ് ഐ, പ്രദീഷ് കുമാറിനെ വിവരം അറിയിച്ചു. കാസർകോട് സി ഐ, പി നളിനാക്ഷന്റെ നിർദേശ പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി. എസ് ഐ, പി വി വരുൺ, എ എസ് ഐ രാമചന്ദ്രൻ, സീനിയർ സി പി ഒ, ഉണ്ണിക്കൃഷ്ണൻ, ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ നാരായണൻ, എസ് സി പി ഒ, രാജേഷ്, സി പി ഒമാരായ ഷജീഷ്, നിഖിൽ എന്നിവർ ക്വാർട്ടേഴ്സ് പരിശോധിക്കുകയും അലമാരയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടുകയുമായിരുന്നു.
No comments