എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സർഗലയം പരിപാടിയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉത്ഘാടനം ചെയ്തു
എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സർഗലയം നവംബർ 21,23,24തിയതികളിൽ കല്ലൻചിറയിൽ നടക്കും. പരിപാടിയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉത്ഘാടനം എസ് വൈ എസ് ജില്ല ട്രഷറർ മുബാറക് ഹസ്സൈനാർ ഹാജി ഉത്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സയ്യിദ് യാസർ തങ്ങൾ പ്രാർത്ഥന നടത്തി,ചെയർമാൻ എ സി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ സത്താർ മൗലവി സ്വാഗതം പറഞ്ഞു .മുഹമ്മദ് ഷരീഫ് അസ്‌നവി,കല്ലൻചിറ ജമാഅത്ത് പ്രസിഡന്റ് വി എം മുഹമ്മദ് ബഷീർ, സെക്രട്ടറി സി എം ബഷീർ, എൽ കെ ബഷീർ, റഷീദ് കെ പി, ഹാരിസ് ചിത്താരി, ശമീർ അസ്ഹരി, മുദ്ദസിർ കല്ലൂരാവി, നാസിഹ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
No comments